വിളക്ക് കൊളുത്താന്‍ തെരുവിലിറങ്ങണമെന്ന് ഫഡ്നാവിസ് ; വിവാദമായപ്പോള്‍ വീഡിയോ പിന്‍വലിച്ചു


മുംബൈ: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനങ്ങള്‍ ദീപം തെളിക്കാന്‍ തെരുവിലിറങ്ങണമെന്ന വിവാദ പ്രസ്താവനയുള്ള വീഡിയോ പിന്‍വലിച്ച് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് . വിളക്കുകള്‍ തെളിയിക്കാന്‍ ജനങ്ങളോട് തെരുവിലിറങ്ങള്‍ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയ്ക്ക് എതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി പറഞ്ഞത് പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി വിളക്കുകള്‍ തെളിയിക്കണം. അതിനായി നിങ്ങള്‍ വാതിലിനടുത്തേക്കും ടെറസുകളിലേക്കും തെരുവുകളിലേക്കും ഇറങ്ങു എന്നാണ് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഫഡ്നാവിസ് പറഞ്ഞത്. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്.

ഫഡ്നാവിനെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസും രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ നിരുത്തരവാദിത്തപരമായ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ' പ്രധാനമന്ത്രി പാത്രങ്ങള്‍ കൊട്ടാന്‍ പറഞ്ഞപ്പോള്‍ ബിജെപി അനുയായികള്‍ തെരുവിലിറങ്ങി സാമൂഹിക അകലം പാലിക്കുന്നതിനെ കളിയാക്കിയത് നാം കണ്ടതാണ്. ഇപ്പോള്‍ ബിജെപിക്ക് മര്‍ക്കസ് രണ്ട് ആവര്‍ത്തിക്കാനാണോ ആഗ്രഹിക്കുന്നത്. ബിജെപി മാപ്പ് പറയണം' - മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

സംഭവം വിവാദമായതോടെ ഫഡ്നാവിസ് ആദ്യത്തെ വീഡിയോ നീക്കം ചെയ്തു. പകരം പുതിയ വീഡിയോ പങ്കുവെക്കുകയും ചെയ്തു. തെരുലിറങ്ങമെന്ന പരാമര്‍ശം പിന്‍വലിച്ചു. ജനങ്ങള്‍ വാതിൽക്കലോ ടെറസിലോ നിന്ന് വിളക്ക് കൊളുത്തണമെന്ന് പുതിയ വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ആദ്യ പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല.

Content Highlights: Come out on streets to light lamps: Former Maharashtra CM Fadnavis reverses course after faux pas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented