'ജഡ്ജിമാരെ നിയമിക്കേണ്ടത് സര്‍ക്കാര്‍'; കൊളീജിയത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി


ഇ.ജി. രതീഷ്

ജഡ്ജിമാരുടെ നിയമനം സുതാര്യമാണെന്ന് പറായാനാവില്ല. ജുഡീഷ്യറിയിലാകട്ടെ, ആഭ്യന്തരരാഷ്ട്രീയക്കളിയുമുണ്ട്-മന്ത്രി കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്. വാരികയായ 'പാഞ്ചജന്യം' അഹമ്മദാബാദില്‍ സംഘടിപ്പിച്ച സംവാദത്തിലായിരുന്നു ഈ കടന്നാക്രമണം.

കിരൺ റിജിജു | ഫോട്ടോ: UNI

അഹമ്മദാബാദ്: ഭരണഘടനയുടെ അന്തസ്സത്ത അനുസരിച്ചാണെങ്കില്‍ ജഡ്ജിമാരെ നിയമിക്കേണ്ടത് സര്‍ക്കാരാണെന്നും നിലവിലുള്ള കൊളീജിയം സംവിധാനത്തില്‍ പൊതുജനങ്ങള്‍ സംതൃപ്തരല്ലെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. ജഡ്ജിമാരുടെ നിയമനം സുതാര്യമാണെന്ന് പറായാനാവില്ല. ജുഡീഷ്യറിയിലാകട്ടെ, ആഭ്യന്തരരാഷ്ട്രീയക്കളിയുമുണ്ട്-മന്ത്രി കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്. വാരികയായ 'പാഞ്ചജന്യം' അഹമ്മദാബാദില്‍ സംഘടിപ്പിച്ച സംവാദത്തിലായിരുന്നു ഈ കടന്നാക്രമണം.

പകുതിസമയവും ജഡ്ജിമാര്‍ നിയമനകാര്യങ്ങളില്‍ തലപുണ്ണാക്കുന്നതിനാല്‍ നീതി നടപ്പാക്കുകയെന്ന പ്രാഥമികജോലിയെ ബാധിക്കുന്നുണ്ട്. 1993 വരെ ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ടശേഷം നിയമമന്ത്രാലയമാണ് നിയമിച്ചിരുന്നത്. അക്കാലത്ത് വളരെ ശ്രേഷ്ഠരായ ന്യായാധിപര്‍ നമുക്കുണ്ടായിരുന്നു. ഭരണഘടന ഇക്കാര്യത്തില്‍ സുവ്യക്തമാണ്. രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുമെന്നാണ് അവിടെ പറയുന്നത്. അതിനര്‍ഥം ചീഫ് ജസ്റ്റിസിനോട് ആലോചിച്ച് മന്ത്രാലയം നിയമിക്കുമെന്നുതന്നെയാണ്. 1993-ല്‍ സുപ്രീംകോടതി ആലോചനയെ സമ്മതമാക്കി വ്യാഖ്യാനിച്ചു. നിയമരംഗത്തല്ലാതെ മറ്റൊരിടത്തും ഇങ്ങനെയൊരു നിര്‍വചനമില്ല. ഇതിന്റെ തുടര്‍ച്ചയായി കൊളീജിയം സംവിധാനത്തെയും വികസിപ്പിച്ചു -മന്ത്രി പറഞ്ഞു.



സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തലവനും നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അംഗങ്ങളുമായതാണ് കൊളീജിയം സമ്പ്രദായം. ഇവരുടെ ശുപാര്‍ശകളെ കേന്ദ്രത്തിന് എതിര്‍ക്കാമെങ്കിലും കൊളീജിയം പേരുകള്‍ ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാണ് വ്യവസ്ഥ. നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മിഷന്‍ ആക്ട് സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും 2015-ല്‍ സുപ്രീംകോടതി അത് റദ്ദാക്കി.

''ജഡ്ജിമാരെ തിരഞ്ഞെടുക്കാനായി അവര്‍ക്കിടയിലുള്ള ബന്ധപ്പെടലുകള്‍തന്നെ വിഭാഗീയയുണ്ടാക്കുംവിധം ശക്തമാണ്. രാഷ്ട്രീയനേതൃത്വത്തിലെ വിഭാഗീയത ജനങ്ങള്‍ക്ക് പരിചിതമാണ്. പക്ഷേ, ജുഡീഷ്യറിയിലെ രാഷ്ട്രീയം അവര്‍ക്കറിയില്ല. ഒരുജഡ്ജിക്ക് മറ്റൊരു ജഡ്ജിയുടെ നിയമനത്തില്‍ ഇടപെടാനാവുന്നില്ലെങ്കില്‍ അദ്ദേഹം വിമര്‍ശനാതീതനായിരിക്കും. പക്ഷേ, അത്തരം ഭരണപ്രക്രിയയില്‍ ഇടപെട്ടാല്‍ വിമര്‍ശനത്തിന് സാധ്യതകളേറും.''-മന്ത്രി അഭിപ്രായപ്പെട്ടു.

Content Highlights: Collegium system Judges Kiran Rijiju


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented