സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജസ്റ്റിസുമാരായി നിയമിക്കാന്‍ നാല് ജില്ലാ ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. ആര്‍. ശക്തിവേല്‍, പി. ധനബാല്‍, ചിന്നസ്വാമി കുമാരപ്പന്‍, കെ. രാജശേഖര്‍ എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട കൊളീജിയത്തിന്റേതാണ് ശുപാര്‍ശ.
ആര്‍. ജോണ്‍ സത്യന്‍, രാമസ്വാമി നീലകണ്ഠന്‍ എന്നിവരുടെ പേരുകള്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി ജസ്റ്റിസ് നിയമനത്തിനായി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇവരുടെ പേരുകള്‍ നിയമനത്തിനായി വിജ്ഞാപനം ചെയ്യാനും കൊളീജിയം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇരുവരുടെയും പേരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇനിയും അംഗീകാരം നല്‍കിയിട്ടില്ല.
കൊളീജിയം നേരത്തെ ശുപാര്‍ശ ചെയ്തതും പിന്നീട് ആവര്‍ത്തിച്ചതുമായ പേരുകള്‍ പിടിച്ചുവെക്കുകയോ പുനഃപരിശോധന നടത്തുകയോ ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നത് സീനിയോരിറ്റിയെ ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
Content Highlights: collegium recommends four names to madras high court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..