ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായി; പശ്ചിമബംഗാളില്‍ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി


പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊല്‍ക്കത്ത: ഷോപ്പിങ് മാളില്‍നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു. ആലിപുര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സെപ്റ്റംബര്‍ 29-ന് സഹോദരിയോടൊപ്പം പെണ്‍കുട്ടി സമീപത്തെ ഷോപ്പിങ് മാളില്‍ പോയിരുന്നു. അവിടെനിന്ന് ചോക്കലേറ്റ് മോഷ്ടിച്ച് പുറത്തിറങ്ങുന്നതിനിടെ പിടിയിലായി. തുടര്‍ന്ന് പെണ്‍കുട്ടി ചോക്കലേറ്റിന്റെ പണം നല്‍കുകയും കടയുടമകളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ കടയിലെ ആളുകള്‍ സംഭവത്തിന്റെ മുഴുവന്‍ദൃശ്യങ്ങളും പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ വൈറലായെന്നും ഇതിലുള്ള നാണക്കേട് കാരണമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ പ്രദേശവാസികള്‍ ഷോപ്പിങ് മാളിനു പുറത്ത് പ്രതിഷേധിച്ചു. വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പങ്കുവെച്ചവര്‍ക്കതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: college student dies of suicide after video of stealing chocolate becomes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented