നിര്‍മ്മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക ടോള്‍ പിരിക്കല്‍; വിശദപരിശോധന വേണ്ട വിഷയമെന്ന് സുപ്രീം കോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: റോഡിന്റെ നിര്‍മ്മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക കരാര്‍ കാലാവധിക്ക് ശേഷം ടോള്‍ പിരിക്കുന്നത് വിശദമായ പരിശോധന വേണ്ട വിഷയമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.

മധ്യപ്രദേശിലെ ലെബാദ് മുതല്‍ നയാഗാവ് വരെയുള്ള സംസ്ഥാന പാതയില്‍ ടോള്‍ പിരിക്കുന്നതിന് എതിരായ ഹര്‍ജിയില്‍ നോട്ടീസ് അയച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നിര്‍മ്മാണത്തിന് ചെലവായ തുക കരാര്‍ കാലാവധിക്ക് ശേഷവും പിരിക്കുന്നു എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ടോള്‍ പിരിക്കുന്നത് തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.

എന്നാല്‍, സ്വകാര്യ സ്ഥാപനത്തിന് ലാഭം ഉണ്ടാക്കുന്നതിന് ഇത്തരം ഇളവ് അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്തും അഭിഭാഷകന്‍ അല്‍ജോ ജോസഫും വാദിച്ചു. ടോളായി പിരിക്കുന്ന തുക പൊതു ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ വിനിയോഗിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇത് വിശദപരിശോധന വേണ്ട വിഷയമാണെന്ന് സുപ്രീം കോടതി അഭിപ്രയപെട്ടത്.

Content Highlights: collection of tolls require detailed examination says supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented