ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ടെലികോം, വ്യോമയാനം എന്നീ പ്രമുഖ വ്യവസായ മേഖലകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ലക്ഷക്കണക്കിനു പേരാണ് കഴിഞ്ഞ 12 മാസത്തിനിടെ തൊഴില്‍രഹിതരായത്. രണ്ട് പ്രമുഖ വ്യവസായ മേഖലകള്‍കൂടി തകരാനിട വന്നാല്‍ ഇനിയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആഴത്തിലുള്ളതാണെന്ന് ബി.ജെ.പി. സര്‍ക്കാര്‍ എന്ന് അംഗീകരിക്കും? തന്റെയും ഒപ്പമുള്ള സാമ്പത്തിക വിദഗ്ധരുടെയും പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അംഗീകരിക്കാന്‍ തയ്യാറാവുമെന്നും ചിദംബരം ട്വിറ്ററിലൂടെ ആരാഞ്ഞു.
കനത്ത നഷ്ടം നേരിടേണ്ടിവന്ന വ്യാമയാന മേഖലയുടെ ഭാവി കേന്ദ്ര സര്‍ക്കാര്‍ രക്ഷാപദ്ധതി പ്രഖ്യാപിക്കാത്തപക്ഷം അനിശ്ചിതത്വത്തിലാകും. രാജ്യത്തെ ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ? കനത്ത പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയുടെ രക്ഷയ്ക്കായി എന്തെങ്കിലും പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? വ്യോമയാന മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടോ? സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തപക്ഷം എയര്‍ ഇന്ത്യയുടെ അവസ്ഥയിലാകും മറ്റ് വിമാനക്കമ്പനികളെന്നും ചിദംബരം ട്വീറ്റ്‌ചെയ്തു.
Content Highlights: Collapse of telecom, aviation sectors to cost thousands of jobs: PC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..