ഭോപ്പാൽ: ജലദോഷം ചുമ തുടങ്ങിയ രോഗങ്ങള്‍ വന്നാല്‍ പശുവിനടുത്ത് ചെന്ന് നിന്നാല്‍ രോഗം ഭേദമാകുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയമായ പ്രാധാന്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹിംഗോണിയ പശു പുനരധിവാസ കേന്ദ്രത്തിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും ഇതെല്ലാം കൊണ്ട് തന്നെ രാജ്യത്തെ യുവജനത പശുസംരക്ഷണം നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്ത് പറഞ്ഞു.
ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ -ബി യുണ്ടെന്നും അിനാല്‍ തന്നെ റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങളെ നിര്‍വ്വീര്യമാക്കാനുള്ള കഴിവ് അതിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശു പുനരധിവാസ കേന്ദ്രത്തിലെ ചടങ്ങായതിനാൽ കേൾവിക്കാരെ 'നടുക്കുന്ന' വെളിപ്പെടുത്തലുകളായിരുന്നു മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മാത്രമല്ല തന്റെ പ്രസ്താവനയുടെ പ്രസ് റിലീസ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് വഴി അദ്ദേഹം പുറത്തിറക്കുകയും ചെയ്തു.
അതേ സമയം ആഗോളതാപനത്തിലേക്ക് നയിക്കുന്ന ഗ്രീന്‍ ഹൗസ് ഗ്യാസിന്റെ 18 ശതമാനവും ചാണകം പോലുള്ളവ കത്തിക്കുന്നതില്‍ നിന്നുണ്ടാവുന്നതാണെന്നാണ് 2006ല്‍ യുഎന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.