കാറില്‍ സ്‌ഫോടനം: വാതകസിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കാര്‍ രണ്ടായി പിളര്‍ന്നു, ഡ്രൈവര്‍ വെന്തുമരിച്ചു


സ്ഫോടനത്തിൽ തകർന്ന കാർ

കോയമ്പത്തൂര്‍: ഉക്കടം കോട്ടമേട് ഭാഗത്ത് കോട്ടൈ ഈശ്വരന്‍ കോവിലിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഡ്രൈവര്‍ മരിച്ചു. ഉക്കടം ജി.എം. കോളനിയില്‍ ജമീഷ മുബീനാണ് (25) മരിച്ചത്. ഞായറാഴ്ച വെളുപ്പിന് നാലരയോടെയാണ് സംഭവം. സ്‌ഫോടനത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു. കാറിലുണ്ടായിരുന്ന രണ്ടു സിലിന്‍ഡറുകളിലൊന്നാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രഗോപുരത്തിന് തൊട്ടുമുന്നിലാണ് സംഭവം. ഡി.ജി.പി. ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

ദീപാവലി ആഘോഷത്തോടടുപ്പിച്ചുണ്ടായ സ്‌ഫോടനം നഗരത്തില്‍ പരിഭ്രാന്തി പരത്തി. പോലീസ് കമ്മിഷണര്‍ കെ. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ അതിവേഗം സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു ഡ്രൈവറുടെ മൃതദേഹം. സംഭവം നടന്നയുടന്‍ പ്രദേശത്തേക്കുള്ള മുഴുവന്‍ റോഡുകളും പോലീസ് അടച്ചു. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. വിരലടയാളവിദഗ്ധരും സ്‌നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തി. ചെന്നൈയില്‍നിന്ന് പ്രത്യേക ബോംബ് സ്‌ക്വാഡും എത്തി.വാഹനമോടിച്ച ജമീഷ മുബീന്റെ വീട്ടില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായി ഡി.ജി.പി. ഡോ. സി. ശൈലേന്ദ്രബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.

പഴയ തുണികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ഇയാളുടെ വീട്ടില്‍ ഉന്നത പോലീസ് സംഘം നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങിയവ കണ്ടെത്തി. സ്‌ഫോടനം നടന്ന കാറില്‍നിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു. എന്‍ജിനിയറിങ് ബിരുദമുള്ള ജമീഷയെ 2019ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനം നടന്നത് ക്ഷേത്രത്തിന് തൊട്ടുമുന്നിലായതുകൊണ്ട് ദുരൂഹതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

ജമീഷ ഉപയോഗിച്ച കാര്‍ പൊള്ളാച്ചി സ്വദേശി പ്രഭാകരന്റേതായിരുന്നെന്നും പിന്നീട് പത്തുതവണ കൈമാറ്റം നടന്നിരുന്നെന്നും പോലീസ് കണ്ടെത്തി. ഗ്യാസ് സിലിന്‍ഡര്‍ സംഘടിപ്പിച്ച് നല്‍കിയവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചു. എ.ഡി.ജി.പി. താമരക്കണ്ണന്‍, ഡി.ഐ.ജി. മുത്തുസ്വാമി എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

അപകടം വാതകസിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കാര്‍ രണ്ടായി പിളര്‍ന്നു

Content Highlights: Coimbatore wakes up to car blast in front of a temple-probe on


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented