ദ്വാരക: മത്സ്യബന്ധന ബോട്ട് നടുക്കടലില്‍ വെച്ച് തീപിടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് 50 മൈല്‍ അകലെ വെച്ചാണ് ബോട്ടിന് തീപിടിച്ചത്. തീപടര്‍ന്ന ബോട്ട് കടലില്‍ മുങ്ങി.

Coast Guard

കോസ്റ്റ്ഗാര്‍ഡ് കപ്പലായ ആരുഷാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഗുജറാത്ത് തീരത്തെത്തിച്ചു. 

വെള്ളിയാഴ്ച സമാനമായി അപകടത്തില്‍പ്പെട്ട മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികളെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു.

Content Highlights: Coast Guard rescues seven fishermen after boat catches fire