അമർനാഥ് തീർത്ഥയാത്രയുടെ ദൃശ്യം | Photo: Twitter
ന്യൂഡല്‍ഹി: മേഘവിസ്ഫോടനത്തെ തുടര്‍ന്ന് തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥിന് സമീപം മിന്നല്‍ പ്രളയം. ഏകദേശം നാലായിരത്തോളം തീര്‍ത്ഥാടകരെ മാറ്റി.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. മരണമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ടാഴ്ചയ്ക്ക് മുന്‍പ് 15 പേര് മരണപ്പെട്ട മേഘവിസ്ഫോടനം ഉണ്ടായത് ഇതേ മേഖലയിലാണ്. സ്ഥലത്ത് ഇന്നലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..