കശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ മരിച്ചു; ഉത്തരാഖണ്ഡിലും ഹിമാചലിലും മിന്നല്‍പ്രളയം


Photo: twitter.com/ANI

ദെഹ്‌റാദൂണ്‍: ജമ്മു കശ്മീരില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഉദ്ധംപുര്‍ ജില്ലയിലെ സമോള്‍ ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികള്‍ മരിച്ചത്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മിന്നല്‍പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായി.

ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണ്‍ ജില്ലയിലാണ് മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവുമുണ്ടായത്. റായ്പുര്‍ ബ്ലോക്കില്‍ സര്‍ഖീത് ഗ്രാമത്തില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സംസ്ഥാന ദുരന്തനിവാരണസേന അംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്രാമത്തില്‍ കുടുങ്ങിക്കിടന്ന എല്ലാവരേയും പുറത്തെത്തിച്ചുവെന്നും ചിലരെ സമീപത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്നും സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു.



അതിശക്തമായ മഴ തുടരുന്നതിനേത്തുടര്‍ന്ന് ദെഹ്‌റാദൂണില്‍ തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം തമസ നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതേത്തുടര്‍ന്ന് മാതാ വൈഷ്‌ണോ ദേവി ഗുഹാ യോഗ ക്ഷേത്രവുമായും തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് വിവരം. എന്നാല്‍, മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍പ്രദേശിലും നാശനഷ്ടങ്ങളുണ്ടായി. കങ്ക്‌റ ജില്ലയില്‍ ചാക്കി നദിക്ക് കുറുകേയുള്ള റെയില്‍വേ പാലം പ്രളയത്തില്‍ തകര്‍ന്നു. കങ്ക്‌റ, ചമ്പ, ബിലാസ്പുര്‍, സിര്‍മൗര്‍, മാണ്ടി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനേത്തുടര്‍ന്ന് സോളന്‍ ജില്ലയില്‍ ദേശീയ പാത അടച്ചു.


Content Highlights: Cloudburst in Uttarakhand village, alarming rise in water level of Tamsa river


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented