ശ്രീനഗര്‍: കശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടനകേന്ദ്രത്തിന് സമീപം മേഘവിസ്‌ഫോടനം. തീര്‍ത്ഥാടനകേന്ദ്രത്തോട് ചേര്‍ന്നുള്ള കുന്നില്‍ നിന്ന് ശക്തമായ ജലപ്രവാഹമുണ്ടായി. അതേസമയം, അപകടത്തില്‍ ആളപായമുള്ളതായി സ്ഥിരീകരണമില്ല. 

തീര്‍ത്ഥാടനകേന്ദ്രത്തിന് സമീപം മേഘസ്‌ഫോടനവും കനത്ത മഴയും കാരണം സിന്ധ് നദീതീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പ്രാദേശിക ഭകരണകൂടം നിര്‍ദേശം നല്‍കി. നദിയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.

കോവിഡ് വ്യാപനം കാരണം അമര്‍നാഥ് തീര്‍ത്ഥാടനം ഒഴിവാക്കിയതുകൊണ്ട് വലിയ അപകടം ഒഴിവായി. കുന്നിനോട് ചേര്‍ന്നുള്ള സെക്യൂരിറ്റി ക്യാമ്പിലെ ജീവനക്കാര്‍ ഉള്‍പ്പെടെ വളരെ കുറച്ച് പേര്‍ മാത്രമാണ് പരിസരത്ത് ഉണ്ടായിരുന്നത്. രണ്ട് റൂട്ടുകളില്‍ നിന്നുള്ള തീര്‍ത്ഥാടനം ജൂണ്‍ 28ന് ആരംഭിച്ച് ഓഗസ്റ്റ് 22 വരെ തുടരേണ്ടതായിരുന്നു.  

മേഘ വിസ്‌ഫോടനത്തിന്റെ വീഡിയോ കാണാം

Content Highlights: Cloud burst near Amarnath shrine in Kashmir