സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം | Photo: Screen grab/ Twitter (Piyush Rai, Advitya)
നോയിഡ: പബ്ബിലെ ഡി.ജെയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഡബ് ചെയ്ത് പ്രദര്‍ശിപ്പിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. നോയിഡ പോലീസ് സ്വമേധയ എടുത്ത കേസിലാണ് അറസ്റ്റ്. നോയിഡയിലെ ലോര്‍ഡ് ഓഫ് ഡ്രിങ്ക്‌സ് പബ്ബിന്റെ ഉടമയും മാനേജറുമാണ് അറസ്റ്റിലായത്. നോയിഡയിലെ സെക്ടര്‍ 38-ല്‍ ഗാര്‍ഡന്‍സ് ഗലേറിയ മാളില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാറാണ് ലോര്‍ഡ് ഓഫ് ഡ്രിങ്ക്‌സ്.
മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതവളര്‍ത്തിയതിനുമാണ് കേസെടുത്തത്. സീരിയലിലെ യഥാര്‍ഥ സംഭാഷണം മാറ്റി, ഡബ് ചെയ്ത് ചേര്‍ത്ത് പാട്ടിനൊപ്പം ഡി.ജെക്കിടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഉടമ മനാക് ചൗധരിയും മാനേജര്‍ അഭിഷേകുമാണ് അറസ്റ്റിലായത്. മനാക് ചൗധരിയുടെ ഭാര്യയും മറ്റൊരു ഉടമയുമായ പൂജാ ചൗധരിയെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ ഡി.ജെയേയും പ്രതിചേര്‍ത്തിട്ടുണ്ട്. നിലവില്‍ ചെന്നൈയിലുള്ള ഡി.ജെയേയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിക്കുന്നത്. ഡി.ജെയുടെ പ്ലേ ലിസ്റ്റില്‍ വീഡിയോ ഉണ്ടായിരുന്നതായി അറിഞ്ഞിട്ടും മാനേജര്‍ തടഞ്ഞില്ലെന്ന് പോലീസ് അറിയിക്കുന്നു.
Content Highlights: Clip from Ramayana played at Lord of the Drinks in Noida, owner among 2 held
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..