Photo : Twitter / @AwanishSharan
പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ സ്വന്തം പത്താംക്ലാസ് മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ ഭരൂച് ജില്ലാകളക്ടറായ തുഷാര്‍ ഡി. സുമേരെയുടെ മാര്‍ക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷിന് 35 ഉം ഗണിതശാസ്ത്രത്തിന് 36 ഉം മാര്‍ക്ക് നേടിയാണ് പത്താം ക്ലാസ്സെന്ന കടമ്പ കടന്നതെന്നാണ് തുഷാര്‍ പറയുന്നത്.
തുഷാറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡിന്റെ അവ്യക്തമായ ചിത്രവും ചേര്‍ത്ത് 2009 ബാച്ച് ചണ്ഡീഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. പത്താം ക്ലാസ് പരീക്ഷയില്‍ വെറും പാസ് മാര്‍ക്ക് മാത്രമാണ് തനിക്ക് നേടാനായതെന്നും ഒരിക്കലും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരും ഗ്രാമം മൊത്തവും അന്ന് പറഞ്ഞിരുന്നതായും തുഷാര്‍ പറഞ്ഞതായി അവനീഷ് ട്വിറ്ററില്‍ കുറിച്ചു.
അവനീഷിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് തുഷാര്‍ ട്വിറ്ററീലൂടെ നന്ദി അറിയിച്ചിട്ടുമുണ്ട്. 2012 ലാണ് തുഷാര്‍ ഐഎഎസ് നേടുന്നത്. യുപിഎസ് സി പരീക്ഷയെഴുതുന്നതിന് മുമ്പ് തുഷാര്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Class 10 Marksheet, IAS Officer, Viral, Tushar D Sumera
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..