ഗാസിപുരിൽ ബിജെപി പ്രവർത്തകരും സമരം ചെയ്യുന്ന കർഷകരും തമ്മിലുണ്ടായ സംഘർഷം | Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുരില്‍ ബിജെപി പ്രവര്‍ത്തകരും കാര്‍ഷിക നിയമത്തിനെതിരേ സമരം നടത്തുന്ന കര്‍ഷകരും തമ്മില്‍ സംഘര്‍ഷം. 2020 നവംബര്‍ മുതല്‍ ഭാരതീയ കിസാന്‍ യൂണിനെ അനുകൂലിക്കുന്ന കര്‍ഷകര്‍ സമരം നടത്തുന്ന സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കാരണം 'കിസാന്‍' (കര്ഷകന്) എന്ന വാക്ക് കളങ്കപ്പെട്ടതായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. 'കിസാന്‍' എന്ന വാക്ക് ശുദ്ധമാണ്, എല്ലാവരും അവയെ ബഹുമാനിക്കുന്നു. ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കാരണം ഈ വാക്ക് കളങ്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സഹോദരിമാരുടേയും പെണ്മക്കളുടേയും അന്തസ് ഹനിക്കപ്പെടുന്നു, കൊലപാതകങ്ങള്‍ നടക്കുന്നു, റോഡുകള്‍ തടയപ്പെടുന്നു. ജനാധിപത്യവിരുദ്ധമായ സംഭവങ്ങളെ ഞാന്‍ അപലപിക്കുന്നു. അക്രമം നടന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അവര്‍ക്കും കോടതിയില്‍നിന്ന് നോട്ടീസ് ലഭിക്കും' -ഹരിയാണ മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Clashes break out between BJP workers, protesting farmers at Ghazipur border near Delhi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..