സൊസൈറ്റി തിരഞ്ഞെടുപ്പിനെച്ചൊല്ലി പൊരിഞ്ഞ അടി; സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച് സ്ത്രീകള്‍


ഒരു സ്ത്രീ സെക്യൂരിറ്റി ജീവനക്കാരിയുടെ മുടിയ്ക്ക് പിടിച്ചു വലിക്കുന്നതും ചെകിട്ടത്തടിക്കുന്നതും വീഡിയോയില്‍ കാണാം.

Screengrab : Twitter Video

ലഖ്നൗ : ഉത്തര്‍പ്രദേശിൽ അപ്പാര്‍ട്ട്‌മെന്റുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി താമസക്കാരിലെ ഇരുവിഭാ​ഗക്കാർ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് വന്‍ അടിപിടിയിൽ. ഹായിദ് പാര്‍ക്ക് സൊസൈറ്റിയില്‍ വ്യാഴാഴ്ചയാണ് ചേരിതിരിഞ്ഞ് കലഹമുണ്ടായത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. താമസസ്ഥലത്തെ ഒരു സ്ത്രീ സെക്യൂരിറ്റി ജീവനക്കാരിയുടെ മുടിയ്ക്ക് പിടിച്ചു വലിക്കുന്നതും ചെകിട്ടത്തടിക്കുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ക്കു ചുറ്റും മറ്റാളുകളും നില്‍ക്കുന്നതും ചുറ്റും കൂടി നിന്നവരില്‍ ചിലര്‍ സ്ത്രീകളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും കാണാം.



സ്ത്രീകൾക്ക് അടിപിടിയിൽ ചെറിയ പരിക്കുകളുണ്ടെന്നും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതായി ഡി.സി.പി. അഷുതോഷ് ദ്വിവേദി അറിയിച്ചു.

സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയെന്നും ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്ന നിലപാടുകള്‍ സ്വീകരിച്ചുവെന്നും ആരോപണമുയർന്നതോടെയാണ് വിഷയം മൂര്‍ച്ഛിച്ചത്. തിരഞ്ഞെടുപ്പിനെച്ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവിഭാഗങ്ങളും തമ്മില്‍ തർക്കം നിലനിന്നിരുന്നു.

Content Highlights: clash at noida society election, hyde park society president election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented