റായ്പൂര്‍: ഛത്തീസ്ഗഡ്ഡിലെ ദന്തേവാഡയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍നിന്ന് ആയുധങ്ങളും വെടിമരുന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മാവോവാദികളുടെ ശക്തികേന്ദ്രമായ ദന്തവാഡയില്‍ സുരക്ഷാസേനയും മാവോവാദികളുമായി ഏറ്റുമുട്ടലുകള്‍ പതിവാണ്. ചത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങളില്‍ മാവോവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.