ന്യൂഡല്‍ഹി: കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിങ് മാളുകളല്ലാത്ത എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. അവശ്യസാധനങ്ങളും അല്ലാത്തതും വില്‍ക്കുന്ന കടകള്‍ക്ക് ഇത് ബാധകമാണ്.
നഗരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കടകള്‍, അയല്‍പ്പക്ക കടകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ നഗരപ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ലെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ വിശദീകരണ ഉത്തരവില്‍ വ്യക്തമാക്കി.
അവശ്യവസ്തുക്കള്‍ മാത്രം വിതരണം ചെയ്യുന്നതിനെ ഓണ്‍ലൈണ്‍ വ്യാപാര കമ്പനികള്‍ക്ക് അനുമതിയുള്ളൂ. നേരത്തെയുള്ള ഈ അനുമതി അതേപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള ദേശീയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയതുപോലെ മദ്യവും മറ്റ് വസ്തുക്കളും വില്‍ക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നും ആവര്‍ത്തിക്കുന്നു.
അതേ സമയം തന്നെ നഗരങ്ങളാണെങ്കിലും ഗ്രാമങ്ങളാണെങ്കിലും സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികൃതരോ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ ഇളവുകള്‍ അനുവദിച്ച ഒരു കടകളും തുറക്കാന്‍ അനുമതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിവരയിടുന്നു.
Content Highlights: Clarification on MHA order allowing Opening of Shops
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..