ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം അടക്കമുള്ളവയില്‍ സുപ്രീം കോടതി അടിയന്തര ഇടപെടല്‍ നടത്താതിരുന്നതില്‍ ജനങ്ങളും അഭിഭാഷകരും നിരാശ പ്രകടിപ്പിച്ചുവെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിനും അടഞ്ഞുകിടന്ന കാലത്തെയും ഫീസ് ഈടാക്കുന്നുവെന്ന വിഷയം പരിഗണിക്കവെയാണ് ബോബ്ഡെ ഇക്കാര്യം പറഞ്ഞത്.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം അടക്കമുള്ളവ ആദ്യം പരിഗണിക്കേണ്ടത് സുപ്രീം കോടതിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമാകാം. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് ആദ്യം തന്നെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അഭിഭാഷകരും ജനങ്ങളും മനസിലാക്കണം. ഓരോ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും പ്രശ്നങ്ങള്‍ വ്യത്യസ്തമാകാം. ഹൈക്കോടതി പരിഗണിച്ച കേസുകളാണ് പിന്നീട് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് കടുത്ത ദുരിതമാണ് നേരിടേണ്ടി വന്നതെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. പലര്‍ക്കും സ്വന്തം നാട്ടിലെത്താന്‍ നൂറു കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടിവന്നു. ഭക്ഷണവും താമസസ്ഥലവും ലഭിക്കാതെ തൊഴിലാളികള്‍ വലഞ്ഞു. വിഷയത്തില്‍ ഇടപെടാന്‍ വൈകിയതിന്റെ പേരില്‍ സുപ്രീം കോടതിക്കെതിരെയും വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് പരമോന്നത കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടുകയും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: CJI explains why migrants' case was not taken up urgently
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..