ജമ്മു:  അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമായി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഇതോടെ പകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിവെപ്പിലും ഷൈല്ലിങിലും മരിച്ചവരുടെ എണ്ണം 12 ആയി.

പഗ്വാള്‍, ആര്‍ണിയ, കാണാച്ചക്ക്, ആര്‍.എസ്.പുര എന്നീ സ്ഥലങ്ങളിലാണ് വെടിവെപ്പ് തുടരുന്നത്. 

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്‍ വെടിവെപ്പ് നടത്തുന്ന സ്ഥലങ്ങളിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരിക്കുകയാണ്.