കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഷഹീന്‍ ബാഗ് മാതൃകയില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീ മരിച്ചു. സമീത ഖാതൂന്‍ (57) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ മരണം. പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍ ആണ് പ്രതിഷേധ സമരം അരങ്ങേറുന്നത്. സമരത്തിനിടെ സമീത അബോധാവസ്ഥയിലായി. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സ്തംഭംനം മൂലമാണ് മരിച്ചത്. 

പ്രതിഷേധം ആരംഭിച്ചതുമുതല്‍ സജീവമായി പങ്കെടുത്തിരുന്ന ആളാണ് സമീതയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

Content Highlight: Citizenship Act protestor dies at Kolkata’s Shaheen Bagh