പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: സിനിമ തീയറ്ററുകള്‍ക്കുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
സിനിമ തീയറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തീയറ്ററിലും മള്‍ട്ടി പ്ളെക്സുകളിലും വില്ക്കാന് വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാന്‍ വരുന്നവര്‍ക്കുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം തീയറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Cinema Theatres Can Prohibit Outside Food Articles, Drinking Water Must Be Provided Free- SC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..