വില്യം ബേൺസ് , അജിത് ഡോവൽ | ചിത്രം: AFP
ന്യുഡല്‍ഹി: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവൻ വില്യം ബേണ്‍സുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ആഗോളഭീകര പട്ടികയിലുള്‍പ്പെട്ട മുല്ല ഹസന്‍ അകുന്ദിനെ താലിബാൻ അഫ്ഗാൻ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാനിരിക്കെയാണ് ഡോവൽ-ബേൺസ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അജ്ഞാതമാണെങ്കിലും അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് തന്നെയാവും ചര്‍ച്ചകളിൽ മുൻഗണനയെന്നാണ് സൂചന.
ഡോവലുമായുള്ള സിഐഎ മേധാവിയുടെ കൂടിക്കാഴ്ചയില്‍ അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ചും കശ്മീര്‍ വിഷയത്തിലുമുള്ള ഇന്ത്യയുടെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടാകാമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരസംഘടനകളെ തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ താലിബാന്‍ അനുവദിക്കില്ലൊണ് പ്രതീക്ഷയെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.
റഷ്യന്‍ സുരക്ഷാകൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവുമായും അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഡല്‍ഹിയില്‍വെച്ചാണ് കൂടിക്കാഴ്ച. ചൈന, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: CIA chief met NSA Ajith Doval at new delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..