ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അഴിമതി നടന്നോ എന്ന് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. 'കള്ളത്താടി' എന്ന അടിക്കുറിപ്പോടെ താടിയുള്ള ഒരു പകുതിമുഖവും താടിയുടെ അറ്റത്ത് ഒരു ചെറു ജെറ്റ്‌വിമാനം തൂങ്ങിക്കിടക്കുന്നതുമായ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ രാഹുലിന്റെ പരിഹാസം 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahul Gandhi (@rahulgandhi)

ഫ്രഞ്ച് വിമാനനിര്‍മാണക്കമ്പനിയായ ദസോ ഏവിയേഷനും ഇന്ത്യാ സര്‍ക്കാരും തമ്മില്‍ ദസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള 56,000 കോടിരൂപയുടെ കരാറിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. എന്നാല്‍ കരാറില്‍ വന്‍ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ക്ക് കുറ്റപ്പെടുത്തിയിരുന്നു

ഇടപാടിലെ അഴിമതിയെ കുറിച്ച് ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ഒരു സംയുക്ത പാര്‍ലമെന്ററി സമിതിയെ അന്വേഷണത്തിന് നിയമിക്കണമെന്ന് കോണ്‍ഗ്രസ് ശനിയാഴ്ച ആവശ്യപ്പെടുകയും ചെയ്തു. 

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് ബിജെപി ഐടി വിഭാഗത്തിന്റെ ചുമതലയുള്ള അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2019 വരെ നിലവാരമുള്ള കുറ്റപ്പെടുത്തലുകളുമായി എത്തിയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഏറെ തരം താണിരിക്കുന്നതായും ഇന്ത്യയിലൂടനീളമുള്ള ജനങ്ങള്‍ രാഹുലിനെ നിരാകരിച്ചിട്ടും റഫേല്‍ ഇടപാടിനെ മുന്‍നിര്‍ത്തി 2024 ലെ തിരഞ്ഞെടുപ്പിലേക്ക് രാഹുലിനെ സ്വാഗതം ചെയ്യുകയാണെന്നും അമിത് മാളവ്യ ട്വീറ്റില്‍ കുറിച്ചു. 

 

Content Highlights: Chor ki dadhi Rahul Gandhi hits out at  Modi over Rafale deal