ചിരാഗ് പസ്വാൻ | Photo: ANI
പട്‌ന: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രത്തെക്കാള്‍ വലിയ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍. ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് എല്‍.ജെ.പിയുടെ വാഗ്ദാനം.
'അയോധ്യയിലെ രാമക്ഷേത്രത്തെക്കാള്‍ വലിയ ക്ഷേത്രം സീതാദേവിക്കായി സീതാമഡിയില്‍ വേണമെന്നാണ് എന്റെ ആഗ്രഹം. ഭഗവാന്‍ രാമന്‍ സീതാദേവിയില്ലാതെ പൂര്‍ണമാവില്ല. തിരിച്ചും അങ്ങനെയാണ്. അതിനാല്‍ അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരുഇടനാഴി നിര്‍മിക്കണം - എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പസ്വാന്‍ പറഞ്ഞു.
എല്‍ജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ സീതാ ക്ഷേത്രത്തിന് തറക്കല്ലിടും. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രിയായ നേതാക്കള്‍ പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയാകില്ല. തിരഞ്ഞെടുപ്പിന് ശേഷം എല്‍ജെപി-ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ജെപി പുറത്തിറക്കിയ പ്രകടന പത്രികയിലും സീതാക്ഷേത്ര നിര്‍മാണത്തിന്റെ കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. സീതാ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ വികസിപ്പിക്കുമെന്നും സീതാമഡിയെയും അയോധ്യയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സീതാ-രാം ഇടനാഴി എന്ന പേരില്‍ ആറ് ലൈന്‍ റോഡ് നിര്‍മിക്കുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
ജെഡിയുവുമായി തെറ്റിപിരിഞ്ഞ് എന്‍ഡിഎ സഖ്യംവിട്ട എല്‍ജെപി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
content highlights: Chirag Paswan wants temple 'bigger than Ram Mandir' in Sitamarhi for Goddess Sita


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..