അജിത് ഡോവൽ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഡല്‍ഹിയിലെ വസതിയിലേക്ക് വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ച അജ്ഞാന്‍ പിടിയിലായി. ഡല്‍ഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തന്റെ ശരീരത്തില്‍ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അയാളാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ പിടിയിലായ ആള്‍ പോലീസിനോട് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായി കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി. വാടകയ്‌ക്കെടുത്ത കാറാണ് ഇയാള്‍ ഓടിച്ചിരുന്നതെന്നും വ്യക്തമായി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായിട്ടുള്ള അജിത് ഡോവല്‍ ഇസഡ് പ്ലസ് സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായതിനാല്‍ സിഐഎസ്എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Content Highlights : Unknown person allegedly tried to enter the residence of National Security Advisor of India (NSA) Ajit Doval
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..