ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ അതിർത്തിയോടു ചേർന്നുള്ള പ്രദേശത്ത് 101 വീടുകളടങ്ങിയ ഗ്രാമം നിർമിച്ചതിൽ വിശദീകരണവുമായി ചൈന. സ്വന്തം സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് സ്വാഭാവികമാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരിച്ചത്.
ഇന്ത്യ-ചൈന തർക്ക മേഖലയായ ഇവിടെ നേരത്തേയും അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. മേഖലയിൽ അധികാരം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി ചൈന നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഗ്രാമം നിർമിച്ചത്.
മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ സ്ഥിരീകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അപ്പർ സുബാൻസിരിയിലെ ത്സാരി ചു നദിക്കരയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights:Chinese village in Arunachal Beijing says construction in our own territory normal