ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി | Photo: AP
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് വിദേശകാര്യമന്ത്രിയുടെ രഹസ്യസന്ദര്‍ശനം. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഇന്ത്യ-ചൈന ഉന്നതതല യോഗമാണ് നാളെ ഡല്‍ഹിയില്‍ നടക്കുന്നത്.
വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്ന ഉണ്ടായിട്ടില്ല. നാളെ രാവിലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി വാങ് യീ കൂടിക്കാഴ്ച നടത്തും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇന്ന് വൈകീട്ടോടെ വാങ് യീ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതിനാലാണ് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകാത്തതെന്നാണ് വിലയിരുത്തല്‍.
നാളെ നടക്കുന്ന ചര്‍ച്ചകളില്‍ അതിര്‍ത്തിയിലെ സേനാ പിന്മാറ്റവും യുക്രൈന് വിഷയവും ചര്‍ച്ചയാകുമെന്നാണ് സൂചന.
Content Highlights: chinese foreign minister in india no official announcement on visit
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..