ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ഗുരുംഗ് ഹില്ലിനു സമീപത്തുനിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചൈനീസ് സൈനികന് വഴിതെറ്റിയതാണെന്നാണ് സൂചന.
ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയക്കുമെന്നാണ് സൂചന. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലഡാക്കിലെ ദെംചോക്ക് മേഖലയില്‍നിന്ന് ഒരു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു.
content highlights: chinese army soldier captured in chushul sector