പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.
ന്യൂഡല്‍ഹി: ചൈനീസ് ഹാക്കര്‍മാര്‍ ലഡാക്കില്‍ ഇന്ത്യയുടെ വൈദ്യുത വിതരണ ശൃംഖലയില്‍ നുഴഞ്ഞുകയറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വൈദ്യുത വിതരണ കേന്ദ്രത്തിന്റെ ഭാഗമായ ഏഴോളം ലൈനുകളാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിനെ തങ്ങളുടെ കണ്ടെത്തലുകള്‍ അറിയിച്ചിരുന്നുവെന്നും ഏജന്‍സി പറയുന്നു.
തന്ത്രപ്രധാനമായ മേഖലയിലെ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് സൈബര്‍ ഹാക്കർമാരെ ഉപയോഗിച്ചത്. കഴിഞ്ഞ 18 മാസമായി ഹാക്കര്‍മാര്‍ ഈ ലക്ഷ്യവുമായി മുന്നോട്ടുപോകുകയായിരുന്നു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി കൂടിയാണ് ചൈനീസ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരേന്ത്യയിലെ ഏഴ് 'ലോഡ് ഡെസ്പാച്ച്' കേന്ദ്രങ്ങളെയാണ് ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ഇന്ത്യ - ചൈന തര്‍ക്ക പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം നടക്കുന്ന കേന്ദ്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഷാഡോപാഡ് എന്ന സോഫ്റ്റെവയര്‍ ഉപയോഗിച്ചും ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ ഹാക്കിങ്ങിനും വിവരശേഖരണത്തിനും ശ്രമം നടന്നിട്ടുള്ളത്. ഷാഡോപാഡ് സോഫ്റ്റവയര്‍ ചൈനീസ് സൈന്യവുമായി ബന്ധമുള്ളതാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
വിഷയത്തില്‍ പ്രതികരിക്കാന്‍ ചൈനീസ് അധികൃതര്‍ തയ്യാറായിട്ടില്ല. ഹാക്കിങ് സംബന്ധിച്ച കാര്യങ്ങള്‍ ചൈന നിരസിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണമുണ്ടായില്ലെന്നും ഏജന്‍സി പറയുന്നു.
Content Highlights: Chineese hackers targeted indian power grid in ladakh says reports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..