മിറാം തരോൺ | Photo: TapirGao/twitter
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സേന ചൈനീസ് സേനയുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് ഭാഗത്ത് കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ കണ്ടെത്തിയ വിവരം ചൈന കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേനയെ അറിയിച്ചിരുന്നു. മിറാമിന്റെ കൈമാറ്റത്തിനുള്ള സ്ഥലവും സമയവും വൈകാതെ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 18 മുതലാണ് മിറാം തരോണിനെ കാണാതായത്. വനത്തില്‍ വേട്ടയ്ക്ക് പോയ മിറാമിനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. എന്നാല്‍ യുവാവിനെ വനത്തിനുള്ളില്‍ കാണാതായതാണെന്ന് പിന്നീട് വ്യക്തമായി. യുവാവിനെ കണ്ടെത്താന്‍ ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് യുവാവിനെ കണ്ടെത്തിയെന്ന് ചൈനീസ് സേന ഇന്ത്യയെ അറിയിച്ചത്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്ഥലത്തുവെച്ച് മിറാമിനെ ചൈന ഇന്ത്യയ്ക്ക് കൈമാറും.
content highlights: China to release missing Arunachal youth, suggests place: Kiren Rijiju


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..