പ്രതീകാത്മക ചിത്രം | Photo: Anupam Nath | AP Photo
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ചൈന കിഴക്കന്‍ ലഡാക്കിന് സമീപം മിസൈല്‍, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും ചൈന നിര്‍മ്മിക്കുന്നതായും സൂചനകളുണ്ട്.
കിഴക്കന്‍ ലഡാക്ക് സെക്ടറിന് എതിര്‍വശത്തുള്ള അക്സായി ചിന് മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ ഹൈവേ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടിബറ്റന്‍ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതില്‍ ചൈനീസ് സൈന്യത്തിന്റെ മിസൈല്‍, റോക്കറ്റ് റെജിമെന്റുകള്‍ വിന്യസിച്ചിട്ടുള്ളതായും അവിടെ സൈനിക ക്യാമ്പുകള്‍ നിര്‍മ്മിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വര്‍ദ്ധിച്ചിട്ടുണ്ട്.
കഷ്ഗര്, ഗര്‍ ഗന്‍സ, ഹോട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങള്‍ കൂടാതെ ഹൈവേകളുടെ വീതികൂട്ടുകയും പുതിയ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതിനാല്‍ ചൈനയുടെ നീക്കങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. പ്രദേശവാസികളായ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യാനും ചൈനീസ് സൈനികര്‍ക്കൊപ്പം അതിര്‍ത്തി ഔട്ട്പോസ്റ്റുകളില്‍ അവരെക്കൂടി വിന്യസിക്കാനുമുള്ള ചൈനയുടെ ശ്രമവും വേഗത്തിലാണ്. അതിജീവനം ദുഷ്കരമായിരുന്ന ഭൂപ്രദേശം കൈകാര്യം ചെയ്യാന്‍ 'മണ്ണിന്റെ മക്കളെ' തന്നെ ഉപയോഗിക്കാനുള്ള തന്ത്രമാണ് ചൈന ഇവിടെ പയറ്റുന്നത്.
കഴിഞ്ഞ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ക്യാമ്പുകള്‍, റോഡ് ശൃംഖല എന്നിവയുടെ കാര്യത്തില്‍ ചൈന ഒരുപാട് മുന്നോട്ട് പോയാതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: china starts deploying missile and rocket regiments near actual line of control near tibet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..