ഷാവോ ലിജിയൻ | Photo:Twitter.com|Lijian Zhao
ബെയ്ജിങ്: ഭീകരവാദത്തിന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ ലോക രാജ്യങ്ങളില്‍നിന്ന് കടുത്ത വിമര്‍ശം നേരിടുന്ന പാകിസ്താനെ പിന്തുണച്ച് ചൈന രംഗത്ത്. തങ്ങളുടെ എക്കാലത്തേയും സഖ്യകക്ഷിയായ പാകിസ്താന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്ന് ചൈന അവകാശപ്പെട്ടു. വിദേശകാര്യ മന്ത്രാലയ വാക്താവ് ഷാവോ ലിജിയാന്റേതാണ് അടിസ്ഥാന രഹിതമായ പ്രസ്താവന.
മുംബൈ സ്ഫോടനത്തിലും പഠാന്‍ക്കോട്ട് ഭീകരാക്രമണത്തിലും പങ്കാളിയായവരടക്കമുള്ള ഭീകരവാദിള്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വാക്താവ്.
ഭീകരവാദം എല്ലാ രാജ്യങ്ങളും നേരിടുന്ന ഒരു പൊതുവെല്ലുവിളിയാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതില്‍ പാകിസ്താന്‍ വളരെയധികം പരിശ്രമങ്ങളും ത്യാഗങ്ങളും നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
'അന്താരാഷ്ട്ര സമൂഹം അത് പൂര്‍ണ്ണമായും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. എല്ലാത്തരം ഭീകരതയേയും ചൈന എതിര്‍ക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിന് തീവ്രവാദ വിരുദ്ധ അന്താരാഷ്ട്ര സഹകരണത്തിലും ചൈനയുണ്ട്' ഷാവോ ലിജിയാന്‍ കൂട്ടിച്ചേര്‍ത്തു.9/11ആക്രമണം സുരക്ഷയ്ക്ക് നിരവധി വെല്ലുവിളികള്‍ കൊണ്ടുവന്നതായി ഷാവോ പറഞ്ഞു.
ചൈന എല്ലാത്തരം ഭീകരതയേയും എതിര്‍ക്കുന്നു. ഭീകരതെക്കിതിരായ പോരാട്ടത്തില്‍ യുഎന്‍ ഒരു പ്രധാനപങ്കുവഹിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. അതേ സമയം ഭീകരവാദത്തിനെതിരായ ഇരട്ടത്താപ്പിനെ ചൈന എതിര്‍ക്കും. ഭീകരവാദത്തെ ഏതെങ്കിലും രാജ്യവുമായി ബന്ധിപ്പിക്കുന്നതിനേയും എതിര്‍ക്കുന്നു. ചൈനയും പാകിസ്താനും യുഎസിന്റെ ശത്രുക്കളല്ലെന്നും ചൈനീസ് വാക്താവ് പറഞ്ഞു.
Content Highlights: China saysPak made ‘tremendous’ efforts, ‘sacrifices’ in fighting terrorism
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..