പ്രതീകാത്മക ചിത്രം | photo: PTI
ബെയ്ജിങ്: 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന (WTO) നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി. നടപടി ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണ്. ഇന്ത്യ തീരുമാനം പിന്‍വലിക്കണം- ജി റോങ് ആവശ്യപ്പെട്ടു.
ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ന്യായവും നിക്ഷ്പക്ഷവും വിവേചന രഹിതവുമായ ഒരു വ്യവസായ അന്തരീക്ഷം ഇന്ത്യ പ്രദാനം ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ലോക വ്യാപാര സംഘടന നിയമങ്ങള്‍ ലംഘിക്കുന്ന വിവേചനപരമായ നടപടി തിരുത്തണമെന്നും ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു.
ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളടക്കമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ലഡാക്കില്‍ ചൈനയുമായുണ്ടായ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇത് നാലാം തവണയാണ് ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. ആകെ 267 ആപ്പുകള്‍ ഇതുവരെ കേന്ദ്രം നിരോധിച്ചു.
content highlights: China says India's latest app ban order violates WTO rules
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..