കേന്ദ്രമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: Twitter.com/KirenRijiju
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
മിറാം തരോണിനെ ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശിലെ വാച്ച-ദാമൈ ഇന്ററാക്ഷന്‍ പോയിന്റില്‍ വച്ച് ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും കിരണ്‍ റിജിജു പറഞ്ഞു. സൂക്ഷ്മതയോടെ കേസ് പിന്തുടരുകയും കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തതിന് ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ ജനുവരി 18 മുതലാണ് കാണാതായത്. വനത്തില്‍ വേട്ടയ്ക്ക് പോയ മിറാമിനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. എന്നാല്‍ യുവാവിനെ വനത്തിനുള്ളില്‍ കാണാതായതാണെന്ന് പിന്നീട് വ്യക്തമായി.
റാം തരോണിനെ കണ്ടെത്താന്‍ ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് തരോണിനെകണ്ടെത്തിയെന്ന് ചൈനീസ് സേന ഇന്ത്യയെ അറിയിച്ചത്. എന്നാല്‍ അതിര്‍ത്തിയിലെ ചൈനീസ് ഭാഗത്ത് കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകിയത്.
Content Highlights: China's PLA hands over 'abducted' Arunachal boy to Indian Army after 9 days


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..