കശ്മീരിലെ ദാൽ തടാകത്തിലെ ബോട്ടിലെ ജി 20 ലോഗോ | Photo: AFP
ശ്രീനഗര്‍: ജി 20 ഉച്ചകോടിയുടെ ഭാഗമായ യോഗം കശ്മീരില്‍ നടത്തുന്നതിനെതിരേ രംഗത്തെത്തിയ ചൈനയ്ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ. സ്വന്തം ഭൂപ്രദേശത്ത് യോഗങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമേഖലകളില്‍ ജി 20 യോഗങ്ങള്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും അത്തരം യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്. ചൈനയുമായി സാധാരണനിലയിലുള്ള ബന്ധം പുലരാന്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാകേണ്ടതുണ്ടെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
മൂന്നാമത് ജി 20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് മേയ് 22-24 തീയതികളില്‍ കശ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിക്കുന്നത്. 2019-ല്‍ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ ഇതാദ്യമായാണ് കശ്മീരില്‍ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ജി 20 രാജ്യങ്ങളില്‍നിന്നുള്ള അറുപതോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 100 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
അതേസമയം, യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുര്‍ക്കി തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്. സൗദി അറേബ്യ യോഗത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. മറീന്‍ കമാന്‍ഡോകളും എന്‍.എസ്.ജി. ഗാര്‍ഡുകളും ചേര്‍ന്ന് കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ ഒരുക്കിയിട്ടുള്ളത്.
Content Highlights: china opposes conducting g 20 meeting in kashmir india responds


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..