പാംഗോങ് തടാകത്തിൽ രണ്ടാമത്തെ പാലം നിര്‍മിച്ച് ചൈന; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം


ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിർമ്മിച്ചിരിക്കുന്നത് എന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

പാങ്‌ഗോങ് തടാകം| Photo:AP

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് ശരിവെച്ച് കേന്ദ്രം. പാംഗോങ് തടാകത്തിൽ ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിർമ്മിച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ചൈന അനധികൃതമായി കൈവശംവെച്ചിരിക്കുന്ന പ്രദേശത്താണ് ചൈന പാലം നിർമിച്ചിരിക്കുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ചൈന പുതിയ പാലം നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബാഗ്ചി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചൈനയുമായി നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാംഗോങ് തടാകമേഖലയിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചൈനീസ് പട്ടാളത്തിന് കിഴക്കൻ ലഡാക്കിലേക്കുള്ള നീക്കം സുഗമമാക്കുന്നതിനാണ് ഈ പാലമെന്ന് കരുതുന്നു. നിയന്ത്രണരേഖയിൽനിന്ന് 20 കിലോമീറ്റർ ദൂരെയാണ് പാലം നിർമിക്കുന്നത്. വിവിധ രാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ഗവേഷകൻ ഡാമിയൻ സൈമണാണ് ഉപഗ്രഹചിത്രം ട്വീറ്റ് ചെയ്തത്. ഇക്കാര്യമാണ് ഇപ്പോള്‍ കേന്ദ്രം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയുടെ നിർമ്മാണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 'ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയും സാധ്യമല്ല. പ്രധാനമന്ത്രി തീർച്ചയായും രാജ്യത്തെ സംരക്ഷിച്ചേ മതിയാകൂ' എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Content Highlights: China is building second bridge on Pangong Tso: MEA confirms

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented