Photo:AP
ലഡാക്ക്: സംഘര്‍ഷം നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരു സേനാവിഭാഗങ്ങളും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഇക്കാര്യം.
ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്.
ഇവിടത്തെ താത്കാലിക നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം. എന്നാല്‍ ഇത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണുണ്ടാക്കിയിട്ടുണ്ട്.
ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. സംഘര്‍ഷം ലഘൂകരിക്കുക, യഥാര്‍ഥ നിയന്ത്രണരേഖ മാനിക്കുക എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ലഫ്.ജനറല്‍ തല ചര്‍ച്ച നടന്നത്.
Content Highlights: China, India Pull Back Troops In Galwan, Buffer Zone Created: Sources
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..