ചില്‍ഗോസ... കല്‍പ്പയുടെ സ്വന്തം കല്‍പ്പതരു; കിലോയ്ക്ക് വില 3000 വരെ


ഷൈന്‍ മോഹന്‍

ചിൽഗോസ പൈൻ മരം | ഫോട്ടോ: സാബു സ്കറിയ

കല്‍പ്പ (ഹിമാചല്‍ പ്രദേശ്): പണം കായ്ക്കുന്ന മരമെന്നത് കാല്‍പ്പനികമായ ഒരു സങ്കല്‍പമല്ല, ചുരുങ്ങിയപക്ഷം കല്‍പ്പയിലെങ്കിലും. ഹിമാചലിന്റെ വടക്കുകിഴക്കന്‍ കോണില്‍ വര്‍ഷത്തില്‍ പകുതിയോളവും മഞ്ഞുപുതച്ചുനില്‍ക്കുന്ന കല്‍പ്പയ്ക്ക് സ്വന്തമായി അങ്ങനെയൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ ചില്‍ഗോസ പൈന്‍ മരങ്ങളുള്ളത് കല്‍പ്പയില്‍ മാത്രം. ഒരു കിലോ പച്ച ചില്‍ഗോസയ്ക്ക് മൂവായിരം രൂപവരെ ലഭിക്കുമ്പോള്‍, ഇതിനെ കല്‍പ്പതരുവെന്ന് വിളിച്ചാല്‍ എന്താണ് തെറ്റ്?

വളരെയധികം ആന്റിഓക്സിഡന്റുകളുള്ള, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഫലമാണ് ചില്‍ഗോസ. ബദാമിന്റെ പോലും വലിപ്പമില്ലാത്ത നീളത്തിലുള്ള ഫലമായ ചില്‍ഗോസയെ പച്ചയ്ക്കും ഉണക്കിയും പൊടിച്ചുമെല്ലാം കഴിക്കാം. ഓണ്‍ലൈന്‍ വിപണിയിലും ഇത് ലഭ്യമാണ്.



ഹിമാചല്‍പ്രദേശില്‍പ്പോലും കല്‍പ്പയിലല്ലാതെ മറ്റൊരിടത്തും ചില്‍ഗോസ കാണാനാവില്ല. കല്‍പ്പയിലെ ഏതാണ്ട് 30 മുതല്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ ചില്‍ഗോസ വൃക്ഷങ്ങള്‍ നിരവധിയാണ്. കല്‍പ്പയില്‍ പലയിടത്തും വനമേഖലയില്‍ ചില്‍ഗോസ മരങ്ങള്‍ ധാരാളമായി കാണാം. വനത്തിലെ ചില്‍ഗോസ വിളവെടുക്കാനായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കുകയാണ് പതിവ്. നിരവധി സ്വകാര്യ വ്യക്തികളും ചില്‍ഗോസ സ്വന്തം തോട്ടത്തില്‍ കൃഷിചെയ്യുന്നുണ്ട്. കല്‍പ്പയിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് അധികവരുമാനം നേടിക്കൊടുക്കാന്‍ ചില്‍ഗോസയ്ക്ക് കഴിയുന്നു.

അഫ്ഗാനിസ്താന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലും ചില്‍ഗോസ മരങ്ങളുണ്ടെങ്കിലും അവിടെയുണ്ടാകുന്ന ഫലത്തിന് ഇത്രയും ഗുണമേന്‍മയില്ലെന്ന് കല്‍പ്പയിലെ കര്‍ഷകന്‍ ഖേം സിങ് നേഗി പറഞ്ഞു. അഫ്ഗാനിലുണ്ടാകുന്ന ചില്‍ഗോസ പൈനിന് ഇവിടുത്തേതിന്റെ വലിപ്പവുമുണ്ടാകാറില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Content Highlights: chilgoza pines in himachal pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented