കോവിഡ് കുട്ടികള്‍ക്കും പിടിപെടാം, പക്ഷെ ഗുരുതരമായേക്കില്ല- കേന്ദ്രസര്‍ക്കാര്‍


ഡോ. വി.കെ. പോൾ| Photo: ANI

ന്യൂഡല്‍ഹി: കോവിഡ് കുട്ടികള്‍ക്കും പിടിപെടാമെന്നും എന്നാല്‍ ഇവരില്‍ ഇതിന്റെ ആഘാതം കുറവായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍. 'കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ല'- നിതി ആയോഗ് അംഗം വി.കെ.പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും കുട്ടികള്‍ക്കിടയിലെ അണുബാധയെക്കുറിച്ച് വിശദീകരിച്ച ഡോ. പോള്‍ പറഞ്ഞു. കുട്ടികളിലെ കോവിഡ് ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പക്ഷേ അവരെ രോഗം പടരുന്നതിന്റെ ഭാഗമാകാന്‍ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണും ഡോ. പോള്‍ കൂട്ടിച്ചേര്‍ത്തു.

ചില വസ്തുതകള്‍ നമുക്ക് മുന്നില്‍ വ്യക്തമാണ്. കുട്ടികള്‍ക്ക് രോഗം വരാം, മാത്രമല്ല അവ ഒരു പരിധിവരെ ബാധിക്കുകയും ചെയ്യാം. കുട്ടികള്‍ക്കിടയിലെ അണുബാധ താരതമ്യേന കുറവാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഡിസംബര്‍-ജനുവരി സിറോ സര്‍വേ കുട്ടികളിലും മുതിര്‍ന്നവരിലും ഉള്ള സിറോ പോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് ഒരുപോലെയാണ്- 'ഡോക്ടര്‍ പോള്‍ പറഞ്ഞു.

ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആശുപത്രി പ്രവേശനത്തിന്റെ 3-4 ശതമാനം കുട്ടികളാണെന്ന് പറഞ്ഞ അദ്ദേഹം 10 നും 12 നും ഇടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: Children Get Covid, Must Ensure They Don't Become Part Of Chain: Centre

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented