18 വയസ്സാകാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം: ഉത്തരവിനെതിരേ ബാലാവകാശകമ്മിഷന്‍ സുപ്രീം കോടതിയില്‍


ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ് 

പ്രതീകാത്മകചിത്രം | Photo: AFP

ന്യൂഡല്‍ഹി: പതിനാറ് വയസിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി പോക്‌സോ, ശൈശവ വിവാഹം നിരോധന നിയമങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ചാണ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പഞ്ചാബ്, ഹരിയാണ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറ് വയസ് കഴിഞ്ഞാല്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് വിധിയില്‍ പഞ്ചാബ് -ഹരിയാണ ഹൈക്കോടതി വ്യക്തമാക്കിയത്. മുഹമ്മദീയന്‍ നിയമ പ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സമാനമായ വിധി ഡല്‍ഹി ഹൈക്കോടതിയും പുറപ്പടുവിച്ചിരുന്നു.

എന്നാല്‍ പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിനെട്ട് വയസ് തികയാത്തവരെയാണ് പോക്‌സോ നിയമത്തില്‍ കുട്ടികള്‍ എന്ന് നിര്‍വച്ചിരിക്കുന്നത്. പതിനെട്ടു വയസ്സ് തികയാതെ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് പോക്‌സോ നിയമത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതായി വിശദീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പതിനെട്ട് വയസ് തികയാത്ത മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പതിനെട്ട് വയസ്സ് തികയാത്ത മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവര്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഡല്‍ഹി ഹൈക്കോടതി സമീപ കാലത്ത് പുറപ്പടുവിച്ച ഒരു വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായ വിധി മറ്റൊരു ബെഞ്ചും പുറപ്പടുവിച്ചിരുന്നു. വ്യത്യസ്ത വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Content Highlights: child right commission approaches sc against high court rulings on muslim girls marriage verdicts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented