മൂന്നരവയസ്സുകാരി ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു; അപകടം ഫോണില്‍ കളിക്കുന്നതിനിടെ


അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം

പ്രതീകാത്മക ചിത്രം | ANI

മുംബൈ: വസായില്‍ മൂന്നരവയസ്സുകാരി ഫ്‌ളാറ്റിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു. സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം. വസായ് വെസ്റ്റ് ഹെറിറ്റേജ്സിറ്റിയിലുള്ള റീജന്‍സിവില്ലയില്‍ താമസിക്കുന്ന മഹാജന്‍ കുടുംബത്തിലെ ശ്രേയമഹാജന്‍ എന്ന കുട്ടിയാണ് മരിച്ചത്.

അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം. ഈ സമയത്ത് ശ്രേയ ഉറക്കമേഴുന്നേറ്റ് മൊബൈലില്‍ കളിക്കുകയായിരുന്നു, മൊബൈല്‍ താഴെ വീണപ്പോള്‍ എടുക്കാനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം. നാലരയടി ഉയരമുള്ള ഇരുമ്പഴിയില്‍ പിടിച്ച് താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു പിടിവിട്ട് വീണത്. ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തി. ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കുട്ടിയുടെ അച്ഛന്‍ ജോലി ആവശ്യാര്‍ഥം സിങ്കപ്പുരിലേക്ക് പോയതാണ്.

Content Highlights: child falls to death from 7th floor

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented