കുനൂര്‍ (തമിഴ്‌നാട്): സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. സർക്കാർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്റ്റനന്റ് കേണല്‍ എച്ച്. സിങ്, വിങ് കമാന്‍ഡര്‍ പി.എസ്. ചൗഹാന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീല്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, ലാന്‍സ്നായിക് എസ്. തേജ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്‌. 

വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്‍ന്ന് കുന്നില്‍ ചെരിവാണ് ഈ മേഖല.

Read More: 

ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം, തകര്‍ന്നുവീണത് കൂനൂരിലെ എസ്റ്റേറ്റില്‍; ഒന്നരമണിക്കൂര്‍ തീഗോളം

ദുരന്തവാർത്തയില്‍ ഞെട്ടി രാജ്യം: റാവത്ത് ഗുരുതരാവസ്ഥയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന......

എസ്-8 റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍; അത്യാധുനിക റഷ്യന്‍ ഹെലികോപ്റ്റര്‍ നീലഗിരിയില്‍ തകര്‍ന്നതെങ്ങനെ?

ബിപിന്‍ റാവത്ത് 2015-ലും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

വ്യോമസേനയുടെ കരുത്തന്‍ ഹെലികോപ്റ്റർ; മൂന്ന് വര്‍ഷത്തിനിടെ അപകടത്തില്‍‌പ്പെടുന്നത് രണ്ടാം തവണ

സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍

ഹെലികോപ്ടര്‍ അപകടം; 14-പേരില്‍ ജീവനോടെയുള്ളത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം, ചികിത്സയില്‍

മിന്നലാക്രമണങ്ങളുടെ നായകന്‍; വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യസംയുക്ത സേനാമേധാവി

റാവത്തിന്റെ ഉള്‍ക്കാഴ്ച അസാധാരണമായിരുന്നു, സേവനം രാജ്യം മറക്കില്ല- അനുസ്മരിച്ച് പ്രധാനമന്ത്രി

Content Highlights: Chief of Defence Staff Gen Bipin Rawat killed in helicopter accident