സംഘത്തെ തിരിച്ചെത്തിക്കാൻ ഷിന്ദെ നേരിട്ട് ഗോവയിൽ; ഉദ്ധവും വിമതരും നേർക്കുനേർ, സഭ ശനിയാഴ്ച ചേരും


2019-ലെ ജനവിധിയെ അപമാനിച്ചാണ് ശിവസേന എൻ.സി.പി.ക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് സർക്കാർ രൂപവത്കരിച്ചതെന്ന് ഫഡ്‌നവിസ് പറഞ്ഞു. നാളെ മുതൽ രണ്ട് ദിവസം സഭ ചേരും.

ഏക്നാഥ് ഷിന്ദെയും ദേവേന്ദ്ര ഫഡ്‌നവിസും| Photo: ANI

മുംബൈ: മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകത്തിന് പിന്നാലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ഗോവയിലെത്തി. വിമത എംഎൽഎമാരെ മഹാരാഷ്ട്രയിലേക്ക് തിരിച്ച് കൂട്ടിക്കൊണ്ടു വരുന്നതിന് വേണ്ടിയാണ് ഷിന്ദെ ഗോവയിലെത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഏക്നാഥ് ഷിന്ദെ ഇരുപതാമത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്. ഫഡ്നവിസായിരിക്കും മുഖ്യമന്ത്രിയെന്നും ഷിന്ദെ ഉപമുഖ്യമന്ത്രിയാവുമെന്നുമായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ​പക്ഷേ, എല്ലാവരെയും അമ്പരപ്പിച്ച് മുഖ്യമന്ത്രിയായി ഷിന്ദേയെ പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിസഭയുടെ ഭാഗമാകുന്നില്ലെന്ന് ഫഡ്നവിസ് പറയുകയും ചെയ്തു. എന്നാൽ, സത്യപ്രതിജ്ഞയ്ക്ക് അരമണിക്കൂർമുമ്പ് ഫഡ്നവിസ് ഉപമുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രഖ്യാപിക്കുകയായിരുന്നു.

ശിവസേനയെപ്പോലും ഞെട്ടിക്കുന്നതായിരുന്നു ബി.ജെ.പി.യുടെ ചരടുവലികൾ. മന്ത്രിസഭ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടൻ നടത്തുമെന്ന് ഫഡ്‌നവിസ് അറിയിച്ചു. 2019-ലെ ജനവിധിയെ അപമാനിച്ചാണ് ശിവസേന എൻ.സി.പി.ക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് സർക്കാർ രൂപവത്കരിച്ചതെന്ന് ഫഡ്‌നവിസ് പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിനെ രണ്ടരവർഷത്തിനുശേഷം താഴെയിറക്കിയാണ് ഭരണം ബി.ജെ.പി. പക്ഷത്തേക്കെത്തുന്നത്‌. ബാലാ സാഹെബ് താക്കറെ ഉയർത്തിയ ഹിന്ദുത്വ അജൻഡ മുറുകെപ്പിടിക്കുന്നതിനും മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്കും പ്രതിജ്ഞാബദ്ധമാണെന്ന് ഷിന്ദേ പറഞ്ഞു. സേനയുടെ 50 എം. എൽ.എ.മാർ കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ഷിന്ദേയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭിനന്ദിച്ചു. അടിസ്ഥാന ജനവിഭാഗത്തിൽനിന്നുള്ള ഒരാൾ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തിയതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗോവയിൽ നിന്ന് എംഎൽഎമാർ തിരിച്ചെത്തിയതിന് ശേഷം ജൂലൈ രണ്ടുമുതൽ രണ്ടു ദിവസം മഹാരാഷ്ട്ര പ്രത്യേക നിയമസഭ ചേരും. സഭയിൽ വെച്ചായിരിക്കും ആർക്കൊക്കെ എന്തൊക്കെ വകുപ്പ് എന്ന് തീരുമാനിക്കുക എന്നാണ് റിപ്പോർട്ട്.

Content Highlights: Chief Minister Eknath Shinde In Goa To Get His Team Back

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented