ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന്റെ രണ്ട് വ്ശ്വസ്തരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. തിങ്കളാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്.
പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റായ രാജീവ് അറോറ, ധര്‍മേന്ദ്ര റാഥോഡ് എന്നിവരുടെ വസതികളിലും ഇരുവരുമായും ബന്ധമുള്ള സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്.
ഡല്‍ഹി, ജയ്പുര്‍, മുംബൈ, കോട്ട എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ നടന്ന റെയ്ഡില്‍ 80 ഉദ്യോഗസ്ഥരാണ് ഭാഗമായത്. നികുതിവെട്ടിപ്പിനെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിന് പുറത്തുവെച്ചുനടന്ന പണമിടപാടുകളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.
ജയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉള്‍പ്പടെ സംസ്ഥാനത്തിലെ വിവിധ ഇടങ്ങളില്‍ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും റെയ്ഡ് നടത്തി. മുഖ്യമന്ത്രി അശോക് ഗെഹ് ലോതിന്റെ മകന്റെ വിശ്വസ്തനായ രത്തന്‍കാന്ത് ശര്‍മയാണ് ഹോട്ടലിന്റെ നിക്ഷേപകരില്‍ പ്രധാനി. മുഖ്യമന്ത്രിയുടെ മകന്‍ വൈഭവും രത്തനും തമ്മിലുളള പണമിടപാടുകളെ കുറിച്ച് ബിജെപി നേരത്തേ ആരോപണമുന്നയിച്ചിരുന്നു.
Content Highlights:Chief Minister Ashok Gehlot's aides were raided Monday Morning
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..