ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് പുറത്ത് പ്രതിഷേധം. മൂന്ന് അഭിഭാഷകരാണ് പ്രതിഷേധിച്ചത്. 

ലൈംഗികാരോപണത്തില്‍ അന്വേഷണം വേണം എന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അല്‍പസമയത്തിനകം തന്നെ അവരെ സുരക്ഷാ ജീവനക്കാര്‍ അവിടെ നിന്ന് മാറ്റുകയും ചെയ്തു. 

ശനിയാഴ്ചയാണ് സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ ലൈംഗികാരോപണം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്നത്. ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസ് നിഷേധിച്ചിരുന്നു.

content highlights: protest, supreme court, Chief Justice, Ranjan Gogoi, harassment case