ജസ്റ്റിസ് എൻ.വി.രമണ | Photo: Prakash SINGH / AFP
ന്യൂഡൽഹി: കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ചീഫ് ജസ്റ്റിസ് എൻവി രമണ. സർക്കാരുകളുടെ പ്രവർത്തനം നിയമപരമാണെങ്കിൽ കോടതി ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ്. മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും സംയുക്ത യോഗത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിമർശനം. സർക്കാർ വേണ്ടവിധത്തിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് അന്യായമായ അറസ്റ്റും പീഡനവും നിർത്തണം. സർക്കാർ സംവിധാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹൈക്കോടതികളിൽ പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവരുടെ കേസിന്റെ വിവരങ്ങളെക്കുറിച്ചും ആളുകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് കല്യാണത്തിന് മന്ത്രം ജപിക്കുന്നത് പോലെ മന്ത്രിക്കേണ്ട ഒന്നല്ല. പലർക്കും സമയാ സമയം നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് അറിയുന്നില്ല. അതുകൊണ്ട് തന്നെ ആർട്ടിക്കിൾ 348 പ്രകാരം ഹൈക്കോടതികളിൽ പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്നും എൻവി രമണ പറഞ്ഞു.
പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ടെക്നോളജി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Chief justice NV Ramana against centre state government
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..