സര്‍ക്കാരിനെതിരേ ഗൂഢാലോചന; ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ രാജ്യദ്രോഹക്കുറ്റം 


ജി.പി.സിങ്‌ | Photo:ANI

റായ്പുർ: ഛത്തീസ്ഗഢിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ജി.പി.സിങ്ങിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ്. ഈ ആഴ്ച ആദ്യം ജി.പി.സിങ്ങിനെ പിരിച്ചുവിട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സിങ്ങിന്റെ വസതിയിൽ അഴിമതി വിരുദ്ധ ബ്യൂറോയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പരിശോധന നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

പരിശോധനയിൽ കണ്ടെത്തിയ രേഖകൾ പ്രകാരം സർക്കാരിനെതിരേയും ജനപ്രതിനിധികൾക്കെതിരേയും വിദ്വേഷം വളർത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഐപിസി സെക്ഷൻ 124 എ(രാജ്യദ്രോഹം), സെക്ഷൻ 153 എ(രണ്ടുമതവിഭാഗങ്ങൾ തമ്മിൽ മതത്തിന്റെയോ, വർഗത്തിന്റെയോ, ജനനസ്ഥലത്തിന്റെയോ, വസതിയുടെയോ, ഭാഷയുടെയോ പേരിൽ ശത്രുത വളർത്തുക) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അഴിമതി വിരുദ്ധ ബ്യൂറോയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും സിങ്ങുമായി ബന്ധപ്പെട്ട 15 ഇടത്താണ് പരിശോധന നടത്തിയത്. 10 കോടിയുടെ സ്വത്ത് കണ്ടെത്തിയിരുന്നു.

1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സിങ്. നേരത്തേ എഡിജി, എസിബി, ഇഒഡബ്ല്യു ആയി സേവനമനുഷ്ഠിച്ചിട്ടുളള ഇദ്ദേഹം സംസ്ഥാന പോലീസ് അക്കാദമി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നിതിനിടയിലാണ് സസ്പെൻഷനിലാകുന്നത്.

പരിശോധനയിൽ ചില കടലാസുകൾ കീറിയെറിഞ്ഞ നിലയിൽ സിങ്ങിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കണ്ടെത്തിയെന്നും ഇത് കൂട്ടിയോജിപ്പിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും പറയുന്നു. വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾക്കെതിരായ പരാമർശങ്ങൾ, ഗൂഢാലോചനയിലൂടെ ആവിഷ്കരിച്ച പദ്ധതികൾ, സർക്കാർ പദ്ധതികൾക്കെതിരായ പരാമർശങ്ങൾ തുടങ്ങി സാമൂഹികവും മതപരവുമായ പലകാര്യങ്ങളും അതിൽ പ്രതിപാദിച്ചിരുന്നതായാണ് വിവരം.

സിങ്ങിന്റെ അസോസിയേറ്റായ മണി ഭൂഷൺ എന്ന ഓഫീസറുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സമാനമായ അഞ്ചുപേജുകളുളള രേഖകൾ കണ്ടെത്തി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികൾ, നയങ്ങൾ എന്നിവക്കെതിരേ ഇംഗ്ലീഷ് ഭാഷയിലുളള രേഖകളിൽ പരാമർശമുണ്ടായിരുന്നു.

Content Highlights:Chhattisgarh police have filed a sedition case against G P Singh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented