റായ്പുര്‍: ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഹോസ്റ്റല്‍ മുറിയില്‍ തറയിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു. ചത്തീസ്ഗഢില്‍ ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ഭര്‍ത്താവാണ് സ്ത്രീയെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കനക്പുരിയിലെ ബര്‍വാനി കന്യ ആശ്രം ഹോസ്റ്റലിന്റെ സൂപ്രണ്ട് സുമിള സിങ്, ഭര്‍ത്താവ് രങ്കലാല് സിങ് എന്നിവരാണ് സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയോട് ക്രൂരത കാട്ടിയത്.
തന്റെ മൂന്നു മാസം പ്രായമായ കുഞ്ഞിനോടൊപ്പം ഹോസ്റ്റലിലെ ഒരു മുറിയില്‍ അഭയംതേടിയതായിരുന്നു സ്ത്രീ. ഇവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. മുറിയിലെ കട്ടിലില്‍നിന്ന് സ്ത്രീയെ വലിച്ച് താഴെയിടുന്നതും വലിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഓഗസ്റ്റ് 10ന് ആണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അക്രമം നടത്തിയ ഭാര്യാഭര്ത്താക്കന്മാര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹോസ്റ്റല്‍ സൂപ്രണ്ടിനെ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.
Content Highlights: Chhattisgarh Official's Husband Caught On Camera Dragging A Woman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..