ഫോണ്‍ വീണ്ടെടുക്കാന്‍ സംഭരണി വറ്റിച്ചു; 21 ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ തുക ഈടാക്കാന്‍ ഉത്തരവ്‌


1 min read
Read later
Print
Share

റിസർവോയറിലെ വെള്ളം വറ്റിച്ച നിലയിൽ | Screengrab : YouTube Video

ഭോപാല്‍: സംഭരണിയില്‍ വീണ ഫോണ്‍ വീണ്ടെടുക്കുന്നതിനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ കീഴുദ്യോഗസ്ഥന് വാക്കാല്‍ അനുമതി നല്‍കിയ സംഭവത്തില്‍ മേലുദ്യോഗസ്ഥനെതിരെയും നടപടി. ഒഴുക്കിക്കളഞ്ഞ വെള്ളത്തിനു തത്തുല്യമായ പണം മേലുദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനും അത് ശമ്പളത്തില്‍നിന്ന് പിടിക്കാനും ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. സബ് ഡിവിഷണല്‍ ഓഫീസര്‍ ആര്‍.കെ. ധിവാറിന് ഇന്ദ്രാവതി പ്രോജക്ട് സൂപ്രണ്ട് എന്‍ജിനീയര്‍ എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേനല്‍ക്കാലത്ത് സംഭരണികളില്‍ വെള്ളമുണ്ടായിരിക്കേണ്ട ആവശ്യകതയും കത്തില്‍ വിശദീകരിക്കുന്നു.

ഭക്ഷ്യസുരക്ഷാ ഓഫീസര്‍ രാജേഷ് വിശ്വാസിന്റെ ഫോണാണ് വെള്ളത്തില്‍ വീണ് നഷ്ടപ്പെട്ടത്. അവധിയാഘോഷിക്കാനായി ഖേര്‍കട്ട ഡാമിലെത്തിയ രാജേഷ്, സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ഫോണ്‍ സംഭരണിയില്‍ വീണു. തുടര്‍ന്ന് രണ്ട് ഡീസല്‍ പമ്പുകള്‍ ഏര്‍പ്പാടുചെയ്ത് തുടര്‍ച്ചയായ മൂന്നു ദിവസമെടുത്ത് വെള്ളം വറ്റിച്ചു. പ്രദേശത്തെ ആളുകള്‍ ചേര്‍ന്ന് ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

1,500 ഏക്കറോളം വരുന്ന കൃഷിയിടത്തിന് ജലസേചനത്തിനുപയോഗിക്കാവുന്നത്ര വെള്ളമാണ് ഫോണിനായി പാഴാക്കിയത്. വെള്ളം വറ്റിക്കുന്നതിനായി മേലുദ്യോഗസ്ഥനില്‍നിന്ന് അനുമതി ലഭിച്ചിരുന്നെന്നും സംഭരണിയിലെ വെള്ളം പ്രത്യേകിച്ച് ഒരാവശ്യത്തിനും ഉപയോഗിക്കാത്തതാണെന്നും രാജേഷ് പറഞ്ഞു. വെള്ളം വറ്റിച്ചുള്ള തിരച്ചിലില്‍ ഫോണ്‍ ലഭിച്ചെങ്കിലും മൂന്ന് ദിവസം കിടന്നതിനാല്‍ പ്രവര്‍ത്തനരഹിതമാണ്.

Content Highlights: chhattisgarh officer asked to pay for 21 lakh litres water drained to retrieve phone

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi, trudeau

1 min

കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

Sep 21, 2023


Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


rahul

പോര്‍ട്ടര്‍ വേഷത്തില്‍ തലയില്‍ ലഗേജ് ചുമന്ന് രാഹുല്‍ ഗാന്ധി, വീഡിയോ വൈറല്‍; നാടകമെന്ന് ബി.ജെ.പി

Sep 21, 2023


Most Commented